ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സമന്വയം

മനുഷ്യബന്ധങ്ങളെ ഊട്ടി ഉറപ്പിക്കുവാനും, പരസ്പരം സ്നേഹിക്കുവാനും, ആത്മവിശ്വാസം വളർത്താനും, പ്രകൃതിയുമായി ഇണങ്ങി ജീവിക്കുവാനും സഹായകമാകുന്ന വിധത്തിൽ ആധ്യാത്മികം, ഭാഷാ പഠനം, ജ്യോതിഷം, ആരോഗ്യ ശീലങ്ങൾ, പ്രകൃതി ജീവനം തുടങ്ങി വൈജ്ഞാനിക മേഖലയിലെ വിവിധ വിഷയങ്ങളെ വിശകലനം ചെയ്യുന്നതിനായി ഞാൻ Youtube -ൽ പുതിയൊരു ചാനൽ ആരംഭിക്കുകയാണ്. ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.  Please  Subscribe: https://bit.ly/3au7XWl
ഈയിടെയുള്ള പോസ്റ്റുകൾ
This course is mainly intended to those who have problems with English Grammar. We aim at improving colloquial as well grammatical language. It is useful to acquire the basic knowledge.

മലയാള ഭാഷാ പഠനം - പ്രാരംഭം

പ്രാണവായുവും ആഹാരവും പോലെയാണ് ഒരു കുഞ്ഞിന് ജന്മസിദ്ധമായി ലഭിക്കുന്ന മാതൃഭാഷ. ഇത് പഠനത്തിലൂടെയും, പരിശീലനത്തിലൂടെയും പരിപോഷിപ്പിക്കേണ്ടതാണ്. മലയാളിക്ക് അവന്റെ ഭാഷയും സംസ്കാരവും അന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അവരുടെ മാതൃഭാഷാ പഠനം വൈകാരിക വികസനത്തിനും, വൈകാരിക വിമലീകരണത്തിനും സഹായകമാകും. ചിന്തയുടെ ഏകകമായ മാതൃഭാഷ അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടു പഠിക്കുവാനാണ് ഈ പാഠഭാഗങ്ങൾകൊണ്ട് ഉദ്ദേശിക്കുന്നത്. Like Facebook page: https://facebook.com/vijayanpachalloor/ Follow Instagram: https://www.instagram.com/pachalloor_...

കാട് വെട്ടരുതേ നാട് മുടിയും | Deforestation leads to devastation

കുളിരു പാകി കേരളത്തെ ഹരിതാഭമാക്കുന്ന വനങ്ങൾ നശിച്ചു കൊണ്ടിരിക്കുകയാണ്. വന നശീകരണം തടയുന്നതിന് പല പദ്ധതികളും ഗവൺമെന്റ് ആസൂത്രണം ചെയ്തിട്ടുണ്ട്. അതിലൊന്നാണ് "വനമഹോത്സാവം" - മരങ്ങൾ നട്ടു പിടിപ്പിച്ചു വനനശീകരണത്തിന്റെ ദൂഷ്യങ്ങൾ പരിഹരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. നാടിന്റെ സമ്പത്തായ വനങ്ങളെ സംരക്ഷിക്കേണ്ടത് നീതിബോധമുള്ള ജനതയുടെ കർത്തവ്യമാണ്. വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കുന്നതിനെതിരെ പ്രചരണങ്ങളും പ്രസിദ്ധീകരണങ്ങളും വഴി ജനങ്ങളെ ബോധവാന്മാരാക്കേണ്ടതുണ്ട്. Like Facebook page: https://facebook.com/vijayanpachalloor/ Follow Instagram: https://www.instagram.com/pachalloor_...

നക്ഷത്രങ്ങൾക്ക് നിറമുണ്ടോ | Do the stars have colour

നക്ഷത്രങ്ങളെയും മറ്റ് ജ്യോതിർ ഗോളങ്ങളെയും കുറിച്ചുള്ള പഠനമാണ് ജ്യോതിശാസ്ത്രം. ആകാശത്ത് കാണുന്ന നക്ഷത്രങ്ങളിൽ ഏതാണ്ട് ഇരുപത് നക്ഷത്ര ഗണങ്ങളെ തിരിച്ചറിയാൻ കഴിയും. മറ്റ് നക്ഷത്ര ഗണങ്ങൾക്ക് പ്രഭ കുറവാണ്. നല്ല മിഴിവുള്ള ഗണങ്ങളിലെ ചില നക്ഷത്രങ്ങളെ ചൂണ്ടു പലകയാക്കി തെളിച്ചം കുറഞ്ഞവയെ കണ്ടെത്താം. Please subscribe and share: https://youtube.com/channel/UCDqms9Yk...

പരോപകാരമേ പുണ്യം | Altruism is virtue

"പരോപകാരമേ പുണ്യം പാപമേ പരപീഡനം’’ - കഴിയുന്നിടത്തോളം അന്യരെ സഹായിക്കുക. ഇതിനു കഴിയില്ലെങ്കിൽ, കുറഞ്ഞപക്ഷം ആരെയും ദ്രോഹിക്കാതിരിക്കുക. പതിനെട്ടു പുരാണങ്ങളിലൂടെ വേദവ്യാസൻ പറഞ്ഞതിന്റെ സാരമാണിത്. നിങ്ങളുടെ മൂല്യങ്ങളെപ്പറ്റി നിശ്ചയമുണ്ടെങ്കിൽ ചെയ്യേണ്ടതെന്ത് എന്ന സംശയം വരില്ല.